Connect with us

Malappuram

അല്‍അന്‍സാര്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

പാണ്ടിക്കാട്: അല്‍അന്‍സാര്‍ ഇസ്്‌ലാമിക് സെന്ററിന്റെ 20-ാം വാര്‍ഷികവും വാപ്പു ഉസ്താദ് അനുസ്മരണ സമ്മേളനത്തിനും തുടക്കമായി. സയ്യിദ് ഫള്ല്‍ ജിഫ്‌രി കുണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ സഖാഫി കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
മസ്്ഊദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.നേരത്തെ വൈകീട്ട് നാലിന് നടന്ന വാപ്പു ഉസ്താദ് ഖബര്‍ സിയാറ്ത്തിന് സയ്യിദ് അബ്ദുര്‍റഹിമാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട് നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ഫൈസി പതാക ഉയര്‍ത്തി.
വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന ഖഖ്മുല്‍ ഖുര്‍ആന്‍ പാരായണത്തിന് അബ്ദുല്ലകോയ തങ്ങള്‍ ഉലൂമി നേതൃത്വം നല്‍കും.നാലിന് പൊതുജനങ്ങള്‍ പങ്കെടുക്കുന്ന മീലാദ് റാലിയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.പേരോട് അബ്ദുറഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
അലവിക്കുട്ടി ഫൈസി എടക്കര അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പി ടി സൈനുദ്ദീന്‍ സഖാഫി, അലവി ഫൈസി കൊടശ്ശേരി, സി കെ അബ്ദുര്‍റഹിമാന്‍ സഖാഫി സംബന്ധിക്കും.

Latest