തിളക്കമാര്‍ന്ന വിജയവുമായി എരഞ്ഞിപ്പാലം മര്‍കസിലെ കുരുന്നുകള്‍

Posted on: January 24, 2014 6:43 am | Last updated: January 24, 2014 at 6:43 am
MARKAZ ERANCHIPALAM
മാസ്റ്റര്‍ ബ്രെയിന്‍ അബാക്കസ് അന്തര്‍ സംസ്ഥാന മത്സരത്തില്‍ വിജയികളായ മര്‍കസ്
ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

തലശ്ശേരി: മാസ്റ്റര്‍ ബ്രെയിന്‍ അബാക്കസ് അന്തര്‍ സംസ്ഥാന മത്സരത്തില്‍ മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍മാരായി. 100 കണക്കുകള്‍ 10 മിനുറ്റില്‍ ചെയ്താണ് ആറ് വിദ്യാര്‍ഥികള്‍ ട്രോഫി കരസ്ഥമാക്കിയത്.
14 വിദ്യാര്‍ഥികള്‍ 90ന് മുകളില്‍ കണക്കുകള്‍ 10 മിനുറ്റില്‍ ചെയ്ത് ഗോള്‍ഡ് മെഡലുകളും കരസ്ഥമാക്കി. തെഹസിന്‍ മുഹമ്മദ് – കോയ റോഡ്, ഉമര്‍ അലി ബിന്‍ മുറാക്കിബ് – കുത്തുകല്ല്, ഫാത്തിമ ഹിബ ടി എന്‍ അത്തോളി, കദീജ ടി എന്‍ അത്തോളി, ഫാത്തിമ മെഹര്‍ പി എച്ച് നടുവട്ടം – മാഹി, ഫാത്തിമ ഹിബ – പറമ്പില്‍ക്കടവ് എന്നീ വിദ്യര്‍ഥികളാണ് വിജയികളായത്.
അബാക്കസ് പരിശീലനത്തിലൂടെ ഈ വിദ്യാര്‍ഥികള്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും പി ടി എയും അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ അമീന്‍ ഹസന്‍ സഖാഫി വള്ളിക്കുന്ന് എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു.