അരിക്കുളവുംകോട്ടൂരും സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്ത്

Posted on: January 24, 2014 6:41 am | Last updated: January 24, 2014 at 6:41 am

കോഴിക്കോട്: അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വിവിധ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ച് കോട്ടൂരും അരിക്കുളവും സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി. പുതുതായി അനുവദിച്ച ആയിരത്തോളം പെന്‍ഷനുകള്‍ ഉള്‍പ്പെടെ കോട്ടൂരില്‍ 3500 ഓളം പേര്‍ക്ക് വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നുണ്ട്.
പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
അരിക്കുളം ഗ്രാമപഞ്ചായത്ത്സമ്പൂര്‍ണപെന്‍ഷന്‍പഞ്ചായത്തിന്റെപ്രഖ്യാപനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ടി സുരേഷ്നിര്‍വഹിച്ചു.ക്ഷേമകാര്യസ്റ്റാന്‍ഡിംഗ്കമ്മിറ്റിഅധ്യക്ഷ പി പി രമണി അധ്യക്ഷത വഹിച്ചു.വൈസ്പ്രസിഡന്റ് എന്‍ വി എം ചന്ദ്രിക,ഇ കുഞ്ഞിരാമന്‍കിടാവ്, കെ കെ ബാലന്‍,വി ബഷീര്‍, വി ഇ ഒ ശ്രീജേഷ് പ്രസംഗിച്ചു.