‘ശിക്ഷയായി ബലാല്‍സംഗം’: സുപ്രീംകോടതി വിശദീകരണം തേടി

Posted on: January 24, 2014 2:40 pm | Last updated: January 24, 2014 at 2:41 pm

women-gang-raped-as-a-penalty-in-bengal

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിനെ വീര്‍ഭൂവില്‍ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി ആരംഭിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി വിശദീകരണം ആരാഞ്ഞു. ജില്ലാ മജിസട്രേറ്റിനോട് നേരിട്ട് സ്ഥലം സന്ദര്‍ശിത്ത് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

അന്യ സമുദായത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിനാണ് കാപ് പഞ്ചായത്ത് എന്ന സാമുദായിക കോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയായത്. ജനുവരി 31ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.