രശ്മി വധം: ബിജു രാധാകൃഷ്ണന് ജീവപര്യന്തം

Posted on: January 24, 2014 12:23 pm | Last updated: January 26, 2014 at 2:47 pm

reshmi

കൊല്ലം: മുന്‍ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പ്രതിയായ ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പീഡനം, മകനെ മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെയുള്ളത്. സ്ത്രീ പീഡനമാണ് രാജമ്മാളിനെതിരായ കുറ്റം.

ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിന് രാത്രിയാണ് രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം കുടിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവ സമയത്ത് മൂന്ന് വയസ്സ് പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് കേസില്‍ ഒന്നാം സാക്ഷി.