Connect with us

Kerala

'നേതാജി ആദര്‍ശ്' സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി

Published

|

Last Updated

കൊച്ചി: “നേതാജി ആദര്‍ശ് പാര്‍ട്ടി” എന്ന പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി പിറന്നു. നേതാജി സോഷ്യലിസ്റ്റ് ഫോറം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയത്.

മുന്‍ എംഎല്‍എ ജോസ് കുറ്റിയാണിയാണ് പാര്‍ട്ടി ചെയര്‍മാന്‍. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 117ാം ജന്‍മ ദിനത്തിലാണ് അദ്ദേഹത്തിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപംകൊണ്ടത്.

പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനം കൊച്ചിയില്‍ നടന്നു. 14 ജില്ലകളിലും പാര്‍ട്ടിക്ക് കമ്മിറ്റികളുണ്ട്.

Latest