Connect with us

Gulf

വ്യാജനെ കണ്ടെത്താന്‍ സ്വദേശിയുടെ യന്ത്രം

Published

|

Last Updated

ദുബൈ: രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും എത്തുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന യന്ത്രത്തിന് സ്വദേശി യുവാവ് രൂപം നല്‍കി. ചെറു കാറിന്റെ രൂപത്തിലുള്ള ഈ യന്ത്രം ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് വാഹനം പോലെ അനായാസം കൊണ്ടുപോകാന്‍ സാധിക്കും. യന്ത്രത്തിന്റെ സഹായത്തോടെ രാജ്യത്തേക്കു വ്യാജമായി കടത്തുന്ന ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

2020 ആവുമ്പോഴേക്കും രാജ്യത്തെ തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ മാത്രം 10 കോടി യാത്രക്കാര്‍ കടന്നുപോവുമെന്നത് പുതിയ യന്ത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വിമാനത്താവളം ഉള്‍പ്പെടെയുള്ളവയെ കള്ളക്കടത്തുകാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും രക്ഷിക്കാന്‍ യന്ത്രം സഹായകമാവും. 35 കാരനായ സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ ഖന്‍ജാരിയാണ് 16 അത്യാധുനിക ഡിവൈസുകളുള്ള യന്ത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തില്‍ പ്രചോദിതനായാണ് ഇദ്ദേഹം യന്ത്രത്തിന് രൂപം നല്‍കിയത്. അല്‍ ഖന്‍ജാരി ജോലി ചെയ്യുന്ന ദുബൈ വിമാനത്താവളത്തിന്റെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ യന്ത്രത്തിന്റെ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Latest