തിരൂര്‍ പീഡനം ;പ്രതിക്ക്‌ 30 വര്‍ഷം കഠിന തടവ്

Posted on: January 23, 2014 11:28 am | Last updated: January 24, 2014 at 7:56 am

jasim

മലപ്പുറം:തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. മുഹമ്മദ് ജാസിമിനാണ് കോടതി ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി പ്രതിക്ക 30 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും വിധിച്ചത്. ബാലികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മഞ്ചേരി ജൂഡീഷ്യല്‍ ഒന്നാം ക്ലസ് ജുഡീഷ്യല്‍ സെഷന്‍സ് കോടതി ജില്ലാ സെഷന്‍സ് ജഡ്ജി പി.കെ ഹനീഫയാണ് വിധി പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, അതി കഠിനമായി ലൈംഗികാതിക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മനസ്സാക്ഷിയെ ഞെട്ടിച്ച കേസില്‍ 10 മാസങ്ങള്‍ കൊണ്ടാണ് വിചാരണാ നടപടികള്‍ പൂര്‍ത്തിയായത്.48 സാക്ഷികളില്‍ 22 പേരെയാണ് കോടതി വിസ്തരിച്ചത്.

2013 മാര്‍ച്ച് അഞ്ചിന് തിരൂര്‍ റയില്‍വെ സ്‌റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചുവെന്നാണ് കേസ്.