Connect with us

Kerala

സ്വര്‍ണത്തിന്റെ വാണിജ്യനികുതി നിരക്കില്‍ കുറവുവരുത്താന്‍ ശുപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സ്വര്‍ണത്തിന് വാണിജ്യ നികുതി നിരക്കില്‍ കുറവു വരുത്താന്‍ ശുപാര്‍ശ. ധനമന്ത്രി കെ.എം മാണി അധ്യക്ഷനായ സാമ്പത്തികകാര്യ സബ്ജക്ട കമ്മിറ്റിയാണ് നിയമസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. വ്യാപാരികളെ ആകര്‍ഷിക്കാന്‍ കോമ്പൗണ്ടിംഗ് സമ്പ്രദായം കൂടുതല്‍ ഉദാരമാക്കാനും സമിതി ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച നിര്‍ദേശം ബജറ്റില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.

ഉയര്‍ന്ന നികുതി കാരണം വ്യാപാര ചോര്‍ച്ചയും നികുതി ചോര്‍ച്ചയും ഉണ്ടാവുന്നത് തടയാനാണിത്. കേരളത്തില്‍ നിലവില്‍ അഞ്ച് ശതമാനമാണ് സ്വര്‍ണത്തിന്റെ മൂല്യവര്‍ധിത നികുത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു ശതമാനമാണ്. ഇത് കൊണ്ട് മിക്കവരും സ്വര്‍ണ വ്യാപാരം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ താല്‍പര്യപ്പെടുകയാണ്. ഇതിനെല്ലാം പുറമെ സംസ്ഥാനത്ത് നികുതി വെട്ടിപ്പും വ്യാപകമാണ്.