National
സോംനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിനെതിരെ കേസെടുക്കണമെന്നും പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും.
മന്ത്രിയും എഎപി പ്രവര്‍ത്തകരും വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ഉഗാണ്ടന്‍ വനിത നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം എഎപി നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരും സോംനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
---- facebook comment plugin here -----