ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല: കുഞ്ഞാലിക്കുട്ടി

Posted on: January 23, 2014 9:42 am | Last updated: January 24, 2014 at 7:55 am

kunjalikkuttyതിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ കേസ് വരുന്നുണ്ട്. അതിന് മുമ്പായി വിശദമായി ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.