ലോകത്തിലെ ഏറ്റവും ചെറിയ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റ് സോണി അവതരിപ്പിച്ചു

Posted on: January 23, 2014 8:40 am | Last updated: January 24, 2014 at 7:55 am

sony-androidന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ചെറിയ ആന്‍ഡ്രോയിഡ് ടാബ് ലെറ്റുമായി സോണി രംത്ത്. എക്‌സ്പീരിയ ഇസെഡ് അള്‍ട്ര എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ടാബ് ലെറ്റിനു 6.4 ഇഞ്ച് മാത്രമാണ് സ്‌ക്രീന്‍ സൈസ്. ജപ്പാന്‍ വിപണിയിലെത്തിയ കുട്ടി ടാബിന് 52,000 യുവാനാണ് പ്രാരംഭ വില. കഴിഞ്ഞ വര്‍ഷം അവസാനം സോണി പുറത്തിറക്കിയ എക്പീരിയ ഇസെഡ് അള്‍ട്ര ഫാബ് ലെറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ മോഡല്‍.ടാബ് ലെറ്റിന്റെ വലിപ്പമല്ല, എന്നാല്‍ ഫാബ് ലറ്റിനേക്കാളും വലുതാണ്. ഇതാണ് സോണിയുടെ പുതിയ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത.