വിദ്യാര്‍ഥികള്‍ക്ക് സമ്മതിദായക ദേശീയ ദിനാഘോഷ മത്സരങ്ങള്‍

Posted on: January 23, 2014 8:29 am | Last updated: January 23, 2014 at 8:29 am

പാലക്കാട്: സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 24 ന് രാവിലെ 10ന് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 24 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പെയിന്റിങ് മത്സരം നടത്തും.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പെയിന്റിങ് മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം മത്സരത്തില്‍ പങ്കെടുക്കാം.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ക്വിസ് മത്സരം അസിസ്റ്റന്റ് കലക്ടര്‍ (ട്രെയിനി) സാംബസിവ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കോളേജ് വിഭാഗത്തിലെ രണ്ട് പേരടങ്ങുന്ന ടീമിന് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്ര സഹിതം പങ്കെടുക്കാം. ഇരുവിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാന വിജയികള്‍ക്ക് 3000, 2000, 1000 രൂപ എന്നീ നിരക്കില്‍ സമ്മാനം നല്‍കും.