Connect with us

Palakkad

തുഹ്ഫ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം: പദ്ധതികള്‍ക്ക് അന്തിമ രൂപമായി

Published

|

Last Updated

കല്ലേക്കാട്: കര്‍മശാസ്ത്രരംഗത്ത് സുപ്രസിദ്ധമായ വിശ്വവിഖ്യാത ഗ്രന്ഥം അല്ലമ ഇബിനു ഹജറ ഹൈതവി(റ) ന്റെ തുഹ്ഫതുല്‍ മുഹതാജിന്റെ തുടരെ നാലു പതിറ്റാണ്ട് ദര്‍സ് നടത്തിയ സുപ്രസിദ്ധ പണ്ഡിതനും സമസ്തകേന്ദ്ര മുശാവറ അംഗവുമായ ശൈഖുന മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം ഉസ്താദിന് സുന്നി കൈരളിയുടെ ആദരം.
ഫിബ്രവരി അഞ്ചിന് ഉച്ചക്ക് രണ്ടിന് ജാമിഅ ഹസനിയ്യയില്‍ നടക്കുന്ന ആദരവ് സമ്മേളനത്തില്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ സമര്‍പ്പിക്കും. അന്നേദിവസം കാലത്ത് പത്തിന് സമ്പൂര്‍ണ്ണ ശിഷ്യസംഗമം നടത്തും. സംഗമത്തില്‍ ചൂഷിത സാമ്പത്തിക മേഖലകള്‍ വിഷയത്തില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ക്ലാസ്സെടുക്കും. ഉച്ചക്ക് ഒരുമണിക്ക് മഞ്ഞക്കുളം മഖാം സിയാറത്ത് നടത്തി വാഹനജാഥയുടെ അകമ്പടിയോടെ ശൈഖൂന കൊമ്പം മുഹമ്മദ് മുസ് ലിയാര്‍ അവരെ ഹസനിയ്യ നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലേക്ക് ജില്ലാ ഖാസി ശൈഖുന എന്‍ അലി മുസ് ലിയാര്‍ കുമരംപൂത്തൂര്‍ അധ്യക്ഷത വഹിക്കും.
സമസ്ത ഉപാധ്യക്ഷന്‍ ശൈഖുന ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പൊന്‍മള അബ്ദുഖാദിര്‍ മുസ് ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍, മാരായമംഗലം അബ്ദുള്‍ റഹ് മാന്‍ ഫൈസി, കുറ്റമ്പാറ അബ്ദുള്‍ റഹ് മാന്‍ ദാരിമി പ്രസംഗിക്കും. ജില്ലയിലെ സുന്നി സംഘം കുടുംബത്തിന്റെ മുഴുവന്‍ നേതാക്കളും ആശംസ പ്രസംഗം നടത്തും. സമ്മേളനം ചരിത്രസം‘വമാക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും സജീവമാകണമെന്ന് എസ് വൈ എസ് , എസ് എം എ, എസ് ജെ എം, എസ് എസ് എഫ് സംഘടനാ നേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
യോഗത്തില്‍ യു എ മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ മുസ് ലിയാര്‍ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു. കെ ഉണ്ണീന്‍കുട്ടി സഖാഫി, അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍, കെ നൂര്‍മുഹമ്മദ് ഹാജി, അശറഫ് മമ്പാട്, കബീര്‍ വെണ്ണക്കര ചര്‍ച്ചക്ക് നേതൃത്വം നല്‍കി. തൗഫീഖ് അല്‍ഹസനി സ്വാഗതവും മുഹമ്മദ് അല്‍ഹസനി നന്ദിയും പറഞ്ഞു.

Latest