Connect with us

Thrissur

കൃഷിയിടങ്ങളിലെ മോട്ടോര്‍ കത്തി നശിച്ചു

Published

|

Last Updated

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോര്‍ കത്തിനശിച്ചു. ഇതോടെ ഈ മേഖലയിലെ കൃഷിയിടങ്ങളിലേക്ക്്്് വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി നിലച്ചു.
ചൂട് കൂടിയതോടെ കൃഷി നശിക്കുമെന്ന വേവലാധിയും കര്‍ഷകരില്‍ ഉളവാകുകയാണ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 1-14 വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷിയാവശ്യത്തിനായി സ്ഥാപിച്ച മോട്ടോറുകളാണ് കത്തിനശിച്ചത്. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ മാറ്റി സ്ഥാപിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷിക്കുള്ള വെള്ളം എത്തിയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂര്‍ക്കനാട് ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണസമിതിയും, നഗരസഭ അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇറിഗേഷന്‍ പമ്പ് ഹൗസ് കര്‍ഷകരുടെ നിരന്തര മുറവിളിയെത്തുടര്‍ന്ന് ഈ മാസം ആദ്യവാരത്തില്‍ തുറന്നു കൊടുത്തതായിരുന്നു.
ചെയര്‍പേഴ്‌സന്റെ ബന്ധുവിന് വെള്ളം നല്‍കാന്‍ അന്യായമായി പൈപ്പ്്്് പൊട്ടിച്ച് ്പുതിയ കണക്ഷന്‍ അനുവദിച്ചതാണ് മോട്ടോര്‍ കത്താന്‍ കാരണമെന്ന്്് ഇറിഗേഷന്‍ സംരക്ഷണ സമിതി ആരോപിച്ചു. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തെങ്കിലും പ്രസിഡന്റ്്്, സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാത്തതിനാല്‍ തോന്നിയത് പോലെയാണ് കമ്മിറ്റി പമ്പിംഗ് നടത്തിയിരുന്നതെന്നും സമിതി കുറ്റപ്പെടുത്തി. കര്‍ഷകര്‍ വാങ്ങിയ മോട്ടോര്‍ ഉപയോഗിച്ച് പമ്പിംഗ് പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും അത് സാധ്യമല്ലെന്ന് സമിതി പ്രവര്‍ത്തകര്‍ പറയുന്നു. നഗരസഭ നടപ്പാക്കാന്‍ പോകുന്ന 33 ലക്ഷത്തിന്റെ പദ്ധതിയില്‍ നിന്ന് 50, 000 രൂപയെടുത്ത്്്് പുതിയ മോട്ടോര്‍ സ്ഥാപിക്കട്ടെയെന്ന് കര്‍ഷക സമിതി പറഞ്ഞു.

Latest