Connect with us

Malappuram

കോട്ടക്കുന്നിലും വണ്ടൂരിലും ടൂറിസം പദ്ധതികള്‍ക്ക് 6.5 കോടിയുടെ അനുമതി

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ ശ്രദ്ധേയമായ രണ്ട് ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. വണ്ടൂര്‍ പഞ്ചായത്തിലെ വാണിയമ്പലം മാര്‍ക്കറ്റ് സ്ട്രീറ്റ് വികസനത്തിന് 4.50 കോടിയുടെയും കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രത്തോടനുബന്ധിച്ച് മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടനും മള്‍ട്ടി മീഡിയാ ഷോയും സജ്ജീകരിക്കുന്നതിന് 2.05 കോടിയുടെയും പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. നാലുകോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രമുഖ സ്ഥാനമുണ്ടാവും.
ഇതോടൊപ്പം വര്‍ധിച്ചു വരുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയും സൗന്ദര്യവത്ക്കരിക്കുകയുമാണ് മാര്‍ക്കറ്റ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ലക്ഷ്യം. കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനാണ് മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടനും മള്‍ട്ടി മീഡിയാ ഷോയും ഏര്‍പ്പെടുത്തുന്നത്.
സമയബന്ധിതമായി രണ്ടു പദ്ധതികളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Latest