വെള്ളിത്തിരയിലെ തിളക്കവുമായി ഷംജ രാജേന്ദ്രന്‍

    Posted on: January 23, 2014 12:14 am | Last updated: January 23, 2014 at 12:14 am

    Shamja Rajendran (Story Photo)പാലക്കാട്: നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഷംജ രാജേന്ദ്രനാണ് കലോത്സവ നഗരിയില്‍ നിന്ന് ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി മടങ്ങുന്നത്. സംസ്‌കൃത നാടകത്തിലാണ് പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ് എച്ച് എസ് എസിലെ ഷംജയും സംഘവും ഫസ്റ്റ് എ ഗ്രേഡ് നേടിയത്. കലാഭവന്‍ മണി നായകനായ യാത്ര ചോദിക്കാതെ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഷംജ പാലക്കാട്ടെ കലോത്സവ നഗരിയിലെത്തിയത്. സ്വപ്‌ന സഞ്ചാരി, 916 തുടങ്ങി പതിനാലോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് ഷംജ.