മെഹ്ദി ഹസന്റെ ഈണം മൂളി ഉണ്ണിമായ നേടിയത് ഇരട്ടിമധുരം

    Posted on: January 23, 2014 12:03 am | Last updated: January 23, 2014 at 12:03 am

    Unnimaya , Urdu Gazal 1st A Grad (Silver Hills HSS, Calicut)പാലക്കാട്: ഉണ്ണിമായയുടെ വിജയത്തിന് ഇരട്ടിമധുരം. ഹയര്‍സെക്കന്‍ഡറി വിഭാഗം ഉറുദു ഗസലില്‍ അപ്പീലുമായെത്തിയാണ് ഉണ്ണിമായ ഫസ്റ്റ് എ ഗ്രേഡ് നേടിയത്. സബ് ജില്ലയിലും റവന്യു ജില്ലയിലും അപ്പീലുമായെത്തിയാണ് തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഈ മിടുക്കി മറുപടി നല്‍കിയത്. മെഹ്ദി ഹസ്സന്റെ ‘സിന്ധഗി മേ തു സബി…. എന്ന ഗസല്‍ മൂളിയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് വിദ്യാര്‍ഥി ഒന്നാമതെത്തിയത്. തിരുവാതിരയിലും ഉണ്ണിമായ മത്സരിക്കുന്നുണ്ട്. ജില്ലാ തലത്തില്‍ ഗാനമേളയിലും ലൈറ്റ് മ്യൂസിക്കിലും മത്സരിച്ചിരുന്നു.