Connect with us

Palakkad

മോണോ ആക്ടില്‍ വയലാര്‍; നിറകണ്ണുകളോടെ ഭാരതി തമ്പുരാട്ടി

Published

|

Last Updated

പാലക്കാട്: വയലാറിനെ കുറിച്ചുള്ള മോണോ ആക്ടുമായി പാര്‍വതി വേദിയിെത്തിയപ്പോള്‍ സദസ്സില്‍ നിറ കണ്ണോടെ വയലാര്‍ രാമവര്‍മയുടെ പ്രിയതമ ഭാരതി തമ്പുരാട്ടിയും.
ചിറ്റൂര്‍ ജി എച്ച് എസ് എസിലെ പാര്‍വതി സി ജിയുടെ മോണോ ആക്ടിന് വിഷയമായത് ഇന്ദ്ര ധനുസിന്റെ തീരെത്തെന്ന പേരില്‍ ഭാരതി തമ്പുരാട്ടി എഴുതിയ വയലാറിനെക്കുറിച്ചുള്ള പുസത്കമാണ്. കലാഭവന്‍ നൗഷാദാണ് വയലാറിനെ പറ്റിയുള്ള മോണോആക്ട് ചിട്ടപ്പെടുത്തിയത്. വയലാറിന്റെ ജിവിതം, കാവ്യരചനാരീതി, പുന്നപ്ര വയലാര്‍ സമരം തുടങ്ങിയവയാണ് ഇന്ദ്രധനുസിന്റെ തീരത്തെന്ന പുസ്തകത്തിലുടെ ഭരതി തമ്പുരാട്ടി വരച്ച് കാട്ടിയത്. മോണോ ആക്ടില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഭാരതി തമ്പുരാട്ടിയുടെ അടുത്തേക്ക് അനുഗ്രഹം വാങ്ങാനെത്തി യപ്പോഴാണ് മോണോ ആക്ടിനെക്കുറിച്ച് ഭാരതി തമ്പുരാട്ടി അറിയുന്നത്. തുടര്‍ന്ന് മോണോ ആക്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും കുടുംബസമേതം എത്തുകയുമായിരുന്നു. പാലക്കാട് സ്ഥിര താമസക്കാരായ മക്കള്‍ ഇന്ദുലേഖക്കും യമുനക്കും ഒപ്പമാണ് ഭാരതി തമ്പുരാട്ടി എത്തിയത്.
മത്സരത്തിന് ശേഷം പാര്‍വതിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കാനും അവര്‍ മറന്നില്ല. മനസ്സില്‍ ഇപ്പോഴും വിപ്ലവം സൂക്ഷിക്കുന്ന പുതു തലമുറ വയലാറിനെ ഓര്‍ക്കുന്നുണ്ടെന്നതില്‍ അഭിമാനമുണ്ടെന്ന് തമ്പുരാട്ടിയും മക്കളും പറഞ്ഞു.