മുഖ്യമന്ത്രി വഴിയൊരുക്കി, ദിവ്യയ്ക്കു പഠിക്കാന്‍ വെളിച്ചമെത്തി

Posted on: January 22, 2014 9:16 pm | Last updated: January 22, 2014 at 9:16 pm

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ഇടപെടലും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ശ്രമവും കൂടിച്ചേര്‍ന്നപ്പോള്‍ ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്സുകാരി ദിവ്യയുടെ വീട്ടില്‍ എസ് എസ് എല്‍ സി പരീക്ഷക്കുമുമ്പേ വെളിച്ചമെത്തി.
കാസര്‍കോട് ജില്ലയിലെ ബളാല്‍ പൊന്നുമുണ്ടയിലെ ഗോവിന്ദന്റേയും ഗീതയുടേയും മകളായ ദിവ്യ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെത്തിയത് വീട്ടില്‍ വൈദ്യുതിയെത്തണമെന്ന അപേക്ഷയുമായായിരുന്നു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെളിച്ചത്തില്‍ പഠിച്ച് അര്‍ധവാര്‍ഷിക പരീക്ഷയിലും സംസ്ഥാന ശാസ്ത്രമേളയിലും എ ഗ്രേഡുകള്‍ വാങ്ങിക്കൂട്ടിയ ദിവ്യയ്ക്ക് എസ് എസ് എല്‍ സി പരീക്ഷയാവുമ്പോഴെങ്കിലും വീട്ടില്‍ വൈദ്യുതിവെളിച്ചം തെളിഞ്ഞുകാണണമെന്നത് ആഗ്രഹമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോട്ടുനിന്നുള്ള അപേക്ഷ സ്വീകരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നു. പക്ഷേ അര്‍ഹതപ്പെട്ട കാര്യങ്ങള്‍ക്ക് സാങ്കേതികപ്രശ്‌നങ്ങള്‍ തടസ്സമാകരുതെന്നു കരുതി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുതാര്യകേരളം കണ്ണൂര്‍ ജില്ലാ ഓഫീസില്‍നിന്ന് കാസര്‍കോട് ഓഫീസുമായി ബന്ധപ്പെട്ട് ദിവ്യയുടെ അപേക്ഷ സ്വീകരിക്കുക.