കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 12,21,294 വോട്ടര്‍മാര്‍

Posted on: January 22, 2014 9:15 pm | Last updated: January 22, 2014 at 9:15 pm

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി ആകെ 12, 21, 294 വോട്ടര്‍മാരുള്‍പ്പെടുന്ന അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍ ആകെ 8,96,166 സമ്മതിദായകരാണുള്ളത്. ഇതില്‍ 4,35,155 പുരുഷന്‍മാരും 4,61,011 സ്ത്രീകളുമാണ്.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം 6,164 വോട്ടര്‍മാരെ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 3,290 പുരുഷന്‍മാരും 2,874 സ്ത്രീകളുമാണ്.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ പുരുഷന്‍മാരും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സ്ത്രീവോട്ടര്‍മാരുമാണ് കൂടുതല്‍. ആകെ വോട്ടര്‍മാരുടെ എണ്ണം മണ്ഡലം പുരുഷന്‍, സ്ത്രീ, ആകെ ക്രമത്തില്‍ ചുവടെ
മഞ്ചേശ്വരം 93,413, 92,823, 1,86,236. കാസര്‍കോട് 84,470, 83,712, 1,68,182. ഉദുമ 87,721, 92,588, 1,80,309. കാഞ്ഞങ്ങാട് 88,043, 98,090, 1,86,133. തൃക്കരിപ്പൂര്‍ 81,508, 93,798, 1,75,306.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 75,138 പുരുഷന്‍മാരും 86,484 സ്ത്രീകളും ഉള്‍പ്പെടെ 1,61,622 വോട്ടര്‍മാരാണുള്ളത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 71,836 പുരുഷന്‍മാരും 91,670 സ്ത്രീകളും ഉള്‍പ്പെടെ 1,63,506 സമ്മതിദായകരുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള അവസാനതീയതി വരെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.