മൂന്ന് പേരെ കടിച്ചുകൊന്ന കടുവയെ വെടിവെച്ചുവീഴ്ത്തി

Posted on: January 22, 2014 9:13 pm | Last updated: January 22, 2014 at 9:13 pm

Ooty_killer_tiger_360x270_1ഊട്ടി: ഊട്ടിക്കടുത്ത് രണ്ടാഴ്ച മുമ്പ് മൂന്ന് പെരെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചു കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഭീതിവിതച്ച കടുവയെ കൊലപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റിയത്.

കുണ്ടചാപ്പിയിലെ തേയിലത്തോട്ടത്തില്‍ കടുവയെ കണ്ടെത്തിയ വനപാലകര്‍ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെര്‍മല്‍ ക്യാമറയുടെ സഹായത്തോടെയാണ് കടുവയെ കണ്ടെത്താനായതെന്ന് വനപാലകര്‍ പറഞ്ഞു.

കടുവ ഭീതിയെ തുടര്‍ന്ന് ഊട്ടിയിലെ 45 സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഇവയില്‍ 18 സ്‌കൂളുകളില്‍ ഇപ്പോഴും അധ്യയനം തുടങ്ങിയിട്ടില്ല.