സി പി എമ്മിന്റെ പങ്ക് തെളിയിക്കപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി

Posted on: January 22, 2014 6:13 pm | Last updated: January 22, 2014 at 7:33 pm

ramesh chennithalaതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടത്. കേസില്‍ സി ബി ഐ അന്വേഷണം സര്‍ക്കാറിന്റെ പരിഗണനയിലാണ്. കേസില്‍ യാതൊരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും അതിന്റെ തെളിവാണ് 12 പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.