കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെട്ടു: തിരുവഞ്ചൂര്‍

Posted on: January 22, 2014 6:59 pm | Last updated: January 22, 2014 at 6:59 pm

thiruvanjoorതിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ ശിക്ഷിക്കപ്പെട്ടത് സുപ്രധാനമനാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊലപാതകത്തിലെ ഗൂഢാലോചനക്ക് സംസ്ഥാനത്ത് ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. കൊന്നവരെയും കൊല്ലിച്ചവരെയും കൂട്ടുനിന്നവരെയും പിടികൂടുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണ്. സാഹസികമായും ഭംഗിയായും ജോലി നിര്‍വഹിച്ച അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.