അച്ചടിച്ച വര്‍ഷം രേഖപ്പെടുത്താത്ത കറന്‍സികള്‍ പിന്‍വലിക്കുന്നു

Posted on: January 22, 2014 7:00 pm | Last updated: January 22, 2014 at 7:00 pm

five-rupeesന്യൂഡല്‍ഹി: അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലാത്ത കറന്‍സികള്‍ റിസര്‍വ് ബാങ്ക് തിരിച്ചുവിളിക്കുന്നു. ഇത് പ്രകാരം 2005ന് മുമ്പുള്ള കറന്‍സികളാണ് തിരിച്ചുവിളിക്കുക. മാര്‍ച്ച് 31നകം കറന്‍സികള്‍ പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കറന്‍സികള്‍ ബാങ്കില്‍ ഏല്‍പിച്ചാല്‍ മാറ്റിനല്‍കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.