വടകര മണ്ഡലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി

Posted on: January 22, 2014 6:20 pm | Last updated: January 22, 2014 at 6:20 pm

mullappallyകൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റോ കെപിസിസിയോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. 35 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ ഇക്കുറിയും മത്സരിക്കും. കോണ്‍ഗ്രസ് അടിത്തറയുണ്ടാക്കിയ മണ്ഡലം മറ്റാര്‍ക്കും സ്വര്‍ണത്തളികയില്‍ വച്ചുനല്‍കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.