ശശി തരൂര്‍ രാജിവെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

Posted on: January 22, 2014 6:17 pm | Last updated: January 22, 2014 at 6:17 pm

tharoorന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ ബന്ധുക്കളാരും രംഗത്ത് വരാത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. തരൂരിന്റെ രാജിക്കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

അതിനിടെ തരൂരിനെതിരായ ആരോപണങ്ങള്‍ ഗൗരവമാറിയതാണെന്നും അന്വേഷണം പൂര്‍ത്തിയാവും വരെ തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും എന്‍ സി പി ആവശ്യപ്പെട്ടു.