രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി: ഏകദിനത്തില്‍ ഒന്നാം റാങ്ക് നഷ്ടമായി

Posted on: January 22, 2014 5:09 pm | Last updated: January 23, 2014 at 8:06 am

kohli-out_2201getty_630_338x225

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ തോല്‍വി. ഇതോടെ ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമായി. മഴ തടസ്സപ്പെടുത്തിയ മത്സരം 42 ഓവറാക്കി പുനഃക്രമീകരിച്ചിരുന്നു.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റിങ്ങിനു അയച്ചു. ന്യൂസിലന്‍ഡ് 42 ഓവറില്‍ ഏഴു വിക്കറ്റിന് 271 റണ്‍സ് എടുത്തപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 42 ഓവറില്‍ 297 എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് 41.3 ഓവറില്‍ 277 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. പിന്നെയും മഴ പെയ്തു. നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 293 ആയി പുനര്‍നിര്‍ണയിച്ചു.

വിരാട് കോഹ്‌ലി നേടിയ 78 റണ്‍സും ധോണിയുടെ 56 റണ്‍സും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ധോണി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അറ്റു. പിന്നെ വന്നവര്‍ എല്ലാം പെട്ടെന്നു തന്നെ പുറത്തായി. കളി അവസാനിക്കുമ്പോള്‍ മുഹമ്മദ് ഷാമിയും ഇശാന്ത് ശര്‍മയും ഓരോ റണ്‍ വീതം നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.