ടിപി വധത്തില്‍ പാര്‍ട്ടി കുറ്റവിമുക്തമായി: പിണറായി വിജയന്‍

Posted on: January 22, 2014 12:50 pm | Last updated: January 23, 2014 at 11:41 am

pinarayiതിരുവന്തപുരം: ടി പി ചന്ദ്രശേഖരന്‍ കേസില്‍ കോടതി വിധിയിലൂടെ പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റവിമുക്തമായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിധി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നതായും കോടതിവിധിയെ എതിര്‍ക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ടി പി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ വ്യാപകമായി ഗൂഢാലോചന നടന്നു. അതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്. കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ പി കെ കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

വി.എസ് അച്ചുതാനന്ദന്‍
വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് വിഎസ് പറഞ്ഞു.
പി.ജയരാജന്‍
പി മോഹനനെ വെറുതെ വിട്ടതോടെ ഗൂഢാലോചനാക്കേസ് പൊളിഞ്ഞെന്ന് പി ജയരാജന്‍.

എം.വി ജയരാജന്‍
കേസ് ഭാഗികമായി തകര്‍ന്നെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു.
രമേശ് ചെന്നിത്തല
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കെ സുധാകരന്‍
ടി പി വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍. കേസ് രണ്ട് ഘട്ടമായി അന്വേഷിച്ചതാണ് തിരിച്ചടിയായതെന്നും കെ സുധാകരന്‍ പറഞ്ഞു.
കെകെ രമ
വിധിയോടെ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമായെന്ന് കെ കെ രമ. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
വേണു (ആര്‍.എം.പി നേതാവ്)
സിപിഐഎമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് ആര്‍എംപി നേതാവ് എന്‍ വേണു. സിപിഐഎമ്മിന് ബന്ധമില്ലെന്ന വാദമാണ് വിധിയോടെ പൊളിഞ്ഞതെന്നും വേണു പറഞ്ഞു.
ടിപിയുടെ അമ്മ
കോടതിയുടെ വിധിയില്‍ ആശ്വാസമുണ്ടെന്ന് ടി പി ചന്ദ്രശേഖരന്റെ അമ്മ. പി മോഹനനെ എന്തിന് വെറുതെവിട്ടെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.