മസ്‌കത്തില്‍ സ്‌കൂള്‍ ബസ് അപകടം: നാലു പാകിസ്ഥാനി കുട്ടികള്‍ മരിച്ചു

Posted on: January 22, 2014 12:46 pm | Last updated: January 22, 2014 at 12:46 pm

Pakistani Bus Accident 220114 OMമസ്‌കത്ത്: സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് പാകിസ്ഥാന്‍ സ്വദേശികളായ നാലു കുട്ടികള്‍ മരിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. 26മുപ്പതോളം കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നു രാവിലെ ഖുറം കയറ്റത്തില്‍ വെച്ചാണ് അപകടമുണ്ടായത്. മസ്‌കത്ത് നഗരത്തെ നടുക്കിയാണ് രാവിലെ അപകട വാര്‍ത്ത പരന്നത്.