നെടുമ്പാശേരിയില്‍ സ്വര്‍ണ വേട്ട

Posted on: January 22, 2014 10:21 am | Last updated: January 23, 2014 at 8:06 am

goldനെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഇബ്രാഹിം കുട്ടിയാണ് പിടിയിലായത്. ദുബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ ഇയാള്‍ ബാഗേജിനകത്ത് ചെറിയ ട്രാന്‍സ്‌ഫോര്‍മറിനുളളിലാണ് അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.