Connect with us

Wayanad

ഗതാഗത പരിഷ്‌കരണം: സേവന സന്നദ്ധരായി യൂത്ത് റെഡ്‌ക്രോസ് വളണ്ടിയര്‍

Published

|

Last Updated

മാനന്തവാടി: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി സേവന സന്നദ്ധരായി റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍ രംഗത്തെത്തി.മാനന്താവടി സെന്റ് മേരീസ് ഗകാളേജിലെ മുപ്പതോളം വരുന്ന വളണ്ടിയര്‍മാരാണ് രാവിലേയും വൈകുഗന്നേരവും പോലീസിനെ സഹായിക്കാന്‍ രംഗത്ത് ഇറങ്ങിയത്്്.
നഗരത്തിലെ പല കേന്ദ്രങ്ങളിലുമായാണ് രാവിലെ എട്ട് മുതല്‍ 10 വരേയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരേയുമാണ് പോലീസനെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. കോളേജിലെ ദീപു, യു വി അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പഠനത്തോടൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇത്തരം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം മറ്റ് ടൗണുകളിലേക്ക് വ്യാപിപ്പിക്കാനാണ് റെഡ് ക്രോസിന്റെ തീരുമാനം. യൂത്ത് റെഡ്‌ക്രോസിന്റെ വളണ്ടിയര്‍ യൂണിറ്റിശന്റ ഉദ്ഘാടനം മാനന്തവാടി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷറഫ് ഉദ്ഘാടനം ചെയ്തു. സില്‍വി തോമസ് അധ്യക്ഷയായി. അഡ്വ. ജോര്‍ജ്ജ് വാത്തുപറമ്പില്‍, ഡിവൈഎസ്പി ഏ ആര്‍ പ്രേംകുമാര്‍ , ഡോ. പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.