Connect with us

Wayanad

ഭരണകര്‍ത്താക്കള്‍ സത്യവും നീതിയും പാലിക്കാന്‍ തയ്യാറാകണം: കാന്തപുരം

Published

|

Last Updated

പനമരം: ഏത് തലത്തിലുള്ള ഭരണകര്‍ത്താക്കളായാലും അവര്‍ സമൂമാകുന്ന ഭരണീയരോട് സത്യവും നീതിയും പുലര്‍ത്താന്‍ തയ്യാറാകണമെന്ന് സുന്നീജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ആവശ്യപ്പെട്ടു. മുസ് ലിംകള്‍ക്ക് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യില്‍ മഹത്തായ മാതൃകയുണ്ട്. ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ നബി(സ) പുലര്‍ത്തിയ നീതി എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണം. കാന്തപുരം പറഞ്ഞു. പനമരം ബദ്‌റുല്‍ ഹുദയില്‍ ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകര പ്രവര്‍ത്തനത്തിലേക്കും വലിച്ചിഴക്കുന്ന പ്രവണത രാജ്യത്തിനാപത്താണെന്നും കാന്തപുരം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അനാഥ പെണ്‍കുട്ടികളുടെ നിക്കാഹിന് കാന്തപുരം നേതൃത്വം നല്‍കി. നിര്‍ധന രോഗികള്‍ക്കുള്ള സഹായ വിതരണം സത്താര്‍ ഹാജി തൃശൂര്‍ നിര്‍വഹിച്ചു.
മദ്‌റസ പൊതുപരീക്ഷയില്‍ ജില്ലയിലെ റാങ്ക് ജേതാക്കള്‍ക്ക് ബദ്‌റുല്‍ഹുദയുടെ ക്യാഷ് അവാര്‍ഡ് സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസിയും അധ്യാപകര്‍ക്കുള്ള ഉപഹാരം സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങളും വിതരണം ചെയ്തു. വശിഷ്ട സേവനത്തിന് തിരഞ്ഞെടുത്ത സി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം, അബ്ദുസ്സത്താര്‍ ഹാജി തൃശൂര്‍ എന്നിവരെ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ ആദരിച്ചു. അഹമദ് ജുമൈല്‍ തരുവണ, മുഹമ്മദ് ജാഷിര്‍ ആര്‍വാള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും കാന്തപുരം സമ്മാനിച്ചു.

Latest