വിജയം തേടി ഇന്ത്യ

Posted on: January 22, 2014 7:55 am | Last updated: January 22, 2014 at 7:55 am

New-Zealand-Vs-India-Logoഹാമില്‍ട്ടന്‍: ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് മുക്തി തേടി ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ ബാറ്റിംഗിലെ പോരായ്മകളാകും അലട്ടുന്നത്. ആദ്യ ഏകദിനത്തില്‍ വിജയ തീരത്ത് വെച്ചാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ബാറ്റിംഗില്‍ ഓപണിംഗ് സഖ്യം ക്ലിക്കാവാത്തതും മധ്യനിരയില്‍ സുരേഷ് റെയ്‌നയുടെ ഫോമില്ലായ്മയുമാണ് ഇന്ത്യയെ ഏറെ അലട്ടുന്നത്. ബൗളിംഗില്‍ മുഹമ്മദ് ഷാമി ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയപ്പോള്‍ ഇഷാന്ത് ശര്‍മയും സ്പിന്നര്‍ അശ്വിനും മികവിലേക്കുയരേണ്ടതുണ്ട്.