Connect with us

Ongoing News

തുണിമില്ലുകളുടെ പുനരുദ്ധാരണത്തിന് പാക്കേജ്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ഓളം തുണിമില്ലുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേകപാക്കേജിന് രൂപം നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ തുണിമില്ലുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക സഹായമെന്ന നിലയില്‍ അനുവദിച്ച 60 കോടി രൂപ അടുത്തമാസം കൈമാറും. ഇതില്‍ 27 കോടി രൂപ കൈമാറിയതിനാല്‍ മില്ലുകളുടെ പ്രതിസന്ധിക്ക് കുറയൊക്കെ ശമനമുണ്ടായെന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും എ കെ ബാലന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയവെ മന്ത്രി അറിയിച്ചു.
വേടര്‍ സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശകള്‍ നിരസിക്കുകയാണുണ്ടായതെന്ന് വര്‍ക്കല കഹാറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, വാരിയംകുടി എന്നിവിടങ്ങളില്‍ കുടിയേറിയ താമസിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ടി യു കുരുവിളയുടെ സബ്മിഷന് മറുപടിയായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഭരണാനുമതി ലഭിച്ചാല്‍ ചിമ്മിനി ഡാമിലെ ജലം പൂര്‍ണമായി ഉപയോഗിക്കുന്നതിനായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുമെന്ന് മന്ത്രി പി ജെ ജോസഫ് നിയമസഭയെ അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ചുരം ബദല്‍പാതയുടെ സാധ്യതക്ക് മങ്ങലേല്‍ക്കുന്നതായ ആശങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ദുരീകരിക്കുമെന്ന് സി മോയിന്‍കുട്ടിയുടെ സബ്മിഷന് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് മറുപടി നല്‍കി.

---- facebook comment plugin here -----

Latest