Connect with us

Ongoing News

മടങ്ങിവന്ന പ്രവാസികളെ ഇന്‍ഷ്വറന്‍സില്‍ ഉള്‍പ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം: ക്ഷേമനിധിയില്‍ അംഗങ്ങളായ തിരിച്ചുവന്ന പ്രവാസികളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസി ക്ഷേമ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി ചിയാക് അധികൃതരുമായും വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തി പദ്ധതിയുണ്ടാക്കും. 55 വയസ്സ് കഴിഞ്ഞതിനാല്‍ ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികളുണ്ടാക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. 11 അംഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കാനും മരിച്ച 32 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ ധനസഹായം നല്‍കാനും തീരുമാനിച്ചു. 38 പേര്‍ക്ക് വിവാഹ ധനസഹായവും പ്രസവാനുകൂല്യത്തിനായി അപേക്ഷിച്ച അംഗങ്ങള്‍ക്ക് ഇത് അനുവദിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. പി എം എ സലാം അധ്യക്ഷത വഹിച്ചു. വര്‍ഗീസ് പുതുകുളങ്ങര, ഷറഫുദ്ദീന്‍, ജോപ്പച്ചന്‍, എബ്രഹാം ജോണ്‍, ഐസക് തോമസ്, ആര്‍ എസ് കണ്ണന്‍, കെ ബാബു, സുദീപ്, ദിനേശ്, ഹരികുമാര്‍, അനസ്, ഷാഹുല്‍ ഹമീദ് പങ്കെടുത്തു.