മൂന്ന് വേഷമാടിയ ഷഹന മികച്ച നടി

Posted on: January 21, 2014 11:44 pm | Last updated: January 21, 2014 at 11:44 pm

Migacha Nadi SHAHANA HARIDASപാലക്കാട്: മൂന്ന് വേഷങ്ങളില്‍ തകര്‍ത്താടി എട്ടാം ക്ലാസുകാരി കലോത്സവ നഗരിയുടെ താരമായി. ‘കിഷ്‌കിന്ധ’ എന്ന നാടകത്തിലൂടെയാണ് കോഴിക്കോട് മേമുണ്ട എച്ച് എസ് എസ് എസിലെ ഷഹന ഹരിദാസ് ഹൈസ്‌കൂള്‍ നാടക മത്സരത്തിലെ മികച്ച നടിയായത്.
രാജകുമാരിയായും സ്വാമിയായും ശല്യക്കാരനായ കുരങ്ങായും ഷഹന തിളങ്ങി. ജില്ലയില്‍ കഴിഞ്ഞവര്‍ഷം യു പി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഷഹനക്കായിരുന്നു. ജില്ലയില്‍ എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഈ വിദ്യാര്‍ഥിനി നേടിയിട്ടുണ്ട്.
മനുഷ്യര്‍ക്കിടയിലെ കുരങ്ങന്‍മാരെ വരച്ചുകാട്ടുന്ന നാടകമാണ് ‘കിഷ്‌കിന്ധ’ എന്ന പേരില്‍ മേമുണ്ട എച്ച് എസ് എസ് അവതരിപ്പിച്ചത്. രാജകുമാരിയുടെ വിശ്വസ്തനായ പിംഗളന്‍ എന്ന കുരങ്ങന്‍ തന്നെ രാജകുമാരിയെ പീഡിപ്പിക്കുന്ന നാടകത്തില്‍ വര്‍ത്തമാന കാലത്ത് ബന്ധങ്ങള്‍ക്കിടിയല്‍ വന്നുചേര്‍ന്ന അവിശ്വാസത്തെയാണ് വിദ്യാര്‍ഥികള്‍ വിഷയമാക്കിയത്.