അരവിന്ദാക്ഷന്റെ ശിഷ്യന്‍മാര്‍ ചെണ്ട കൊട്ടി നേടിയത് പതിമൂന്നാം കിരീടം

Posted on: January 21, 2014 11:43 pm | Last updated: January 21, 2014 at 11:43 pm

Abijith Achanoppamപാലക്കാട്: മുളയങ്കാവ് അരവിന്ദാഷന്‍ കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോയില്‍ കണ്ടക്ടറായി കലക്ഷന്‍ പിരിച്ച് തുടങ്ങിയിട്ട് 14 വര്‍ഷമായി. വര്‍ഷം തോറും ജോലിത്തിരക്കിനിടിയില്‍ സിംഗിള്‍ ബെല്ലടിച്ച് അരവിന്ദാക്ഷനെത്തും കലോത്സവ നഗരിയില്‍ . തന്റെ ശിഷ്യന്‍മാര്‍ കൊട്ടികക്കയറുന്നത് കാണാനും പിന്നെ വിജയവാര്‍ത്ത അറിയാനും.
ഈ പതിവ് തുടങ്ങിയിട്ട് 13 വര്‍ഷം. ഇത്തവണ പാലക്കാട്ടും അരവിന്ദാക്ഷന്‍ പുഞ്ചിരിച്ചു. മകനാണ് ഇത്തവണ വിജയവാര്‍ത്തയെത്തിച്ചത്. കൊപ്പം നടവട്ടം ഗവ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ അഭിജിത്ത് ഇത് അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവത്തിനെത്തി ഒന്നാമനായി മടങ്ങുന്നത്. നാല് തവണ അഭിജിത്തിന്റെ ജേഷ്ഠന്‍ അജിത്തും നാലു തവണ മറ്റു ശിഷ്യന്‍മാരുമാണ് ചെണ്ടയില്‍ മികവ് കാട്ടി ഗുരുദക്ഷിണ നല്‍കിയത്. തായമ്പകയാണ് അരവിന്ദാക്ഷന്റെ മാസ്റ്റര്‍ പീസ്. തായമ്പകയെക്കുറിച്ചുള്ള പ്രഥമ ഗ്രന്ഥമായ ‘തായമ്പക, പാഠവും പ്രയോഗവും’ പുസ്തകത്തിന്റെ രചയിതാവാണ് ഇദ്ദേഹം. അംബേദ്കര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ പുസ്തകത്തന് ലഭിച്ചിട്ടുണ്ട്.