സാഹിത്യോത്സവ് പ്രതിഭക്ക് മികവ്

Posted on: January 21, 2014 11:38 pm | Last updated: January 21, 2014 at 11:38 pm

പാലക്കാട്: എസ് എസ് എഫ് സാഹിത്യോത്സവ പ്രതിഭക്ക് സ്‌കൂള്‍ കലോത്സ നഗരിയിലും വിജയത്തിളക്കം. ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലിലാണ് കൊല്ലം പാരിപ്പള്ളി എഴിപ്പുറം എച്ച് എച്ച് എസിലെ മുഹമ്മദ് ബുര്‍ഹാന്‍ ഒന്നാമനായത്.

പുകവലിയുടെ ദോഷത്തെ കുറിച്ച് സമൂഹത്തെ ഉണര്‍ത്തുന്നതാണ് ബുര്‍ഹാന്റെ കവിത. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ബുര്‍ദ, ഉര്‍ദു ഗാനം എന്നിവയില്‍ മത്സരിച്ചു മികവു നേടിയ ബുര്‍ഹാന്‍ എസ് എസ് എഫ് പ്രവര്‍ത്തകന്‍ കൂടിയാണ്. ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം മുശാഅറയിലും പങ്കെടുക്കുന്നുണ്ട്. എസ് വൈ എസ് അഞ്ചാലുംമൂട് സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം മുസ്‌ലിയാരുടെ മകനാണ്.