മേളപ്പെരുക്കം തീര്‍ത്ത് സനന്ത്‌

Posted on: January 21, 2014 9:40 pm | Last updated: January 21, 2014 at 9:40 pm

പാലക്കാട്: താളപ്രിയരെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റിയ മേളപ്പെരുക്കത്തോടെ സനന്ത്‌രാജ് കൊട്ടിക്കയറിയത് ഒന്നാം സ്ഥാനത്തേക്ക്. ഹൈസ്‌കൂള്‍ വിഭാഗം തായമ്പകയില്‍ പരിചയ മികവിലാണ് സനന്ത് ഒന്നാമനായത്. കോഴിക്കോട് കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്.
മുന്നോറോളം വേദികളില്‍ തായമ്പയ അവതരിപ്പിച്ചിട്ടുണ്ട്. മലമക്കാവ് കേശവ പൊതുവാള്‍ മെമ്മോറിയല്‍ അഖില കേരള തായമ്പയ മത്സരത്തില്‍ മൂന്ന് തവണ ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട് ഈ മിടുക്കന്. പഞ്ചവാദ്യത്തിലും തബലയിലും ഇനി മത്സരിക്കുന്നുണ്ട്. കൊയിലാണ്ടി ഗവ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ രാജീവിന്റെയും സുവര്‍ണയുടെയും മകനാണ്.