അഭിനയത്തിരക്കില്‍ നിന്ന് അനിത നൃത്ത വേദിയില്‍

Posted on: January 21, 2014 9:39 pm | Last updated: January 21, 2014 at 9:39 pm

പാലക്കാട്: അഭിനയത്തിരക്കുകള്‍ മാറ്റി പാലക്കാട്ടെത്തിയ അനിതാ നായര്‍ നൃത്ത വേദിയില്‍ തിളങ്ങി.കുഞ്ചാക്കോ ബോബന്‍ നായകനായ കഥാവീട്, മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, ലൈഫ്, ദൃശ്യം എന്നിവയില്‍ വേഷമിട്ട അനിത ഹയര്‍ സെക്കന്‍ഡറി വിഭാഗം കേരള നടനത്തില്‍ എ ഗ്രേഡ് നേടി. സബ് ജില്ലയില്‍ നിന്ന് ജില്ലയിലേക്കും ജില്ലാതലത്തില്‍ നിന്ന് സംസ്ഥാന കലോത്സവത്തിനും അപ്പീലിലൂടെയാണ് അനിത എത്തിയത്. എറണാകുളം ഗവ. എച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.