ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് ചാനല്‍ സര്‍വ്വെ

Posted on: January 21, 2014 9:06 pm | Last updated: January 21, 2014 at 9:06 pm

cnn-ibn-surveyന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് സിഎന്‍എന്‍ഐബിഎന്‍ സര്‍വ്വെ. യുഡിഎഫ് 12 മുതല്‍ 18 വരെ സീറ്റുകള്‍ നേടും. 2 മുതല്‍ 8 വരെ സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് ലഭിക്കൂവെന്നും സര്‍വ്വെ പറയുന്നു. ലോക ്‌നീതിഐബിഎന്‍ ദേശീയ ട്രാക്കര്‍ പോള്‍ പ്രകാരം എല്‍ഡിഎഫ് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടും. തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുകള്‍ യുഡിഎഫ് നേടുമെന്ന് സര്‍വ്വെ ഫലം പറയുന്നു. എല്‍ഡിഎഫ് 31 ശതമാനം, ബിജെപി 9 ശതമാനം, എഎപിയും മറ്റുള്ളവരും കൂടി അഞ്ച് ശതമാനം ന്നതായിരിക്കും വോട്ട് നിലയെന്നും സര്‍വ്വെ പറയുന്നു. ഉമ്മന്‍ചാണ്ടി ജനപ്രിയനായ മുഖ്യമന്ത്രിയാണെന്നും സര്‍വ്വെയില്‍ പറയുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് എതിരായിരുന്നു ജനവികാരം. ജനസമ്പര്‍ക്ക പരിപാടിക്ക് ഏറെ ജനപിന്തുണയുണ്ടെന്നും സര്‍വ്വെഫലം പറയുന്നു. 44 ശതമാനം പേര്‍ യുഡിഎഫ് ഭരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 50 ശതമാനം പേര്‍ അസംതൃപ്തരാണ്. അതേസമയം 57 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രകടനത്തില്‍ സംതൃപ്തരാണെന്നും സര്‍വ്വെ പറയുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ 55 ശതമാനം പേരും അസംതൃപ്തരാണ്. 44 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ സംതൃപ്തിയുള്ളത്.