Connect with us

National

ഡല്‍ഹിയില്‍ എഎപി പ്രക്ഷോഭം അവസാനിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെതിരായി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സമരത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി കേന്ദ്രം അംഗീകരിച്ചു.ആരോപണ വിധേയരായ പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ വിടും. അന്വേഷണം പൂര്‍ത്തിയാകുംവരെ അവധിയില്‍ പോകാനാണ് നിര്‍ദേശം. നേരത്തെ എഎപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ തലസ്ഥാനം യുദ്ധക്കളമായിരുന്നു. എഎപി പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ത്തപ്പോള്‍ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സമരം തുടരുന്ന കെജ്രിവാളിനെ ഒഴിപ്പിക്കേണ്ടെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അഭിപ്രായം.
അതേസമയം കെജ്രിവാളിന് നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പോലീസ് അന്ത്യ ശാസനം നല്‍കിയിരുന്നു. നാളെ വൈകുന്നേരത്തിനുള്ളില്‍ ധര്‍ണ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ സമരം ജന്തര്‍മന്ദറിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.