ദോക്ക്യോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി

Posted on: January 21, 2014 6:57 pm | Last updated: January 21, 2014 at 11:49 pm

nevac dyokovichമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാംം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ദോക്ക്യോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. അഞ്ച് സെറ്റ് നീണ്ടു നിന്ന വാശിയേറിയ മല്‍സരത്തിലാണ് സ്വിസ് താരം സാനിസ്ലാസ് വാവ്‌റിങ്ക ദോക്ക്യോവിച്ചിനെ അട്ടിമറിച്ചത്. സ്‌കോര്‍: 2-6, 6-4, 6-2, 3-6, 9-7. ഇത് രണ്ടാം തവണയാണ് വാവറിങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്.

സെമിയില്‍ തോമസ് ബെര്‍ഡിച്ചിനെ വാവ്‌റിങ്ക നേരിടും. സ്‌പെയിനിന്റ ഡേവിഡ് ഫെററും സെമിയിലെത്താതെ കീഴടങ്ങിയിട്ടുണ്ട്്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനോടാണ് ഫെറര്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-1, 6-4, 2-6, 6-4.