Connect with us

Gulf

ദുബൈയില്‍ 28,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ പൂര്‍ത്തിയാവും

Published

|

Last Updated

ദുബൈ: ഈ വര്‍ഷം 28,000 റെയിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ദുബൈയില്‍ പൂര്‍ത്തിയാവും. കഴിഞ്ഞ വര്‍ഷം 9,700 താമസ യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്.
മൂന്നിരട്ടിയോളം ഫഌറ്റുകള്‍ ഈ വര്‍ഷം നിര്‍മിക്കപ്പെടുന്നതോടെ നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വാടക വര്‍ധനവിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രംഗത്തെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ജോണ്‍സ് ലാങ്് ലസല്ലെ(ജെ എല്‍ എല്‍) പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2012ല്‍ പൂര്‍ത്തീകരിച്ച യൂണിറ്റുകളെ അപേക്ഷിച്ച് 2013ല്‍ 26 ശതമാനം കുറവായിരുന്നു സംഭവിച്ചത്. കഴിഞ്ഞ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 950 താമസ യൂണിറ്റുകളാണ് വില്‍പ്പനയായത്. ഇവയില്‍ അധികവും സെന്‍ട്രല്‍ ദുബൈയില്‍ ആയിരുന്നു. പ്രത്യേകിച്ചും ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിലെ വിസ്‌പെറിംഗ് പൈന്‍സിലെ വില്ല കള്‍, കപ്പഡോഷ്യ റെസിഡന്‍സസ്, ജുമൈറ വില്ലേജിലെ ഡാന ടവര്‍, സിലികോണ്‍ ഓയാസിസിലെ സിറ്റി ഓയാസിസ്, ഒപ്പം ദുബൈ സ്‌പോട്‌സ് സിറ്റിയിലെ കെട്ടിടങ്ങളും വില്ലകളും ഇതില്‍ ഉള്‍പ്പെടും.

Latest