Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസ് ഡി എം) അന്വേഷണത്തിന് ഉത്തരവിട്ടു. എസ് ഡി എമ്മിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പേലീസിന് കൈമാറി. അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ മാത്രമേ ശശി തരൂരിനെതിരെ കേസെടുക്കൂ. മരണത്തില്‍ അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഭവം പോലീസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ശശി തരൂരിനെതിരെ സുനന്ദയുടെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് എസ് ഡി എം പറഞ്ഞു. സ്ത്രീധനനിരോധന നിയമപ്രകാരം കേസെടുക്കാന്‍ തക്ക സംഭവങ്ങള്‍ ഉണ്ടായതായി കരുതുന്നില്ലെന്നും എസ് ഡി എമ്മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ 12ലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മരണത്തിന് കാരണമായ മുറിവുകളല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസെടുക്കുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരുക ശശി തരൂരിന് ദുഷ്‌കരമായിരിക്കും.

Latest