ഡല്‍ഹിയില്‍ തെരുവുയുദ്ധം; എ എ പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി

Posted on: January 21, 2014 4:10 pm | Last updated: January 21, 2014 at 11:48 pm

aap

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നടക്കുന്ന സമരം അക്രമാസക്തമാവുന്നു. പോലീസുമായി ആം ആദ്മി പ്രവര്‍ത്തകരും നിരവധി തവണ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ തങ്ങളുടെ 18 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും എ എ പി അറിയിച്ചു. ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണ്. ഇതിനാലാണ് കെജ്‌രിവാളിന്റെ സര്‍ക്കാറിന് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്തതും നടപടിക്കായി ്‌വര്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടുന്നതും.

റിപബ്ലിക് ദിനം അടുത്തതാണ് കേന്ദ്ര സര്‍ക്കാറിനെ വലക്കുന്നത്. തങ്ങളുടെ പേലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ റിപബ്ലിക് ദിനാഘോഷ ദിവസം കനത്ത സമരമായിരിക്കും ഉണ്ടാവുക എന്ന് എ എ പി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ റെയ്‌സിനാ റോഡിന്റെ സുരക്ഷാ ചുമതല ഇപ്പോള്‍ സൈന്യത്തിനാണ്. നാല് മെട്രോ സ്റ്റഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെ നൂറുക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധസ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത്.