ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സ്റ്റേ നീട്ടി

Posted on: January 21, 2014 1:46 pm | Last updated: January 21, 2014 at 3:42 pm

aranmula...ചെന്നൈ: ആറന്‍മുള വിമാനത്താവളത്തിനെതിരായ സ്റ്റേ ഹരിത ട്രെബ്യൂണല്‍ നീട്ടി. വിമാനത്താവളത്തിനെതിരായ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ട്രെബ്യൂണലിന്റെ ചെന്നൈ ബെഞ്ച് സ്റ്റേ നീട്ടിയത്. ഈ മാസം 31 വരെയാണ് സ്റ്റേ നീട്ടിയത്. 31ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനുമുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും കെ ജി എസും വിശദീകരണം നല്‍കണം.

അതേസമയം അടുത്തമാസം പത്തുമുതല്‍ വിമാനത്താവളത്തിനെതിരെ നിരാഹാരസമരമാരംഭിക്കാന്‍ സമരസമിതി തീരുമാനിച്ചു. കെ ജി എസ് ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിലാണ് സമരം.