കാളികാവില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

Posted on: January 21, 2014 1:57 pm | Last updated: January 21, 2014 at 1:57 pm

കാളികാവ്: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫോറസ്റ്റ് സ്റ്റേഷന്‍ കാളികാവിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.
കരുവാരകുണ്ട് അങ്ങാടിക്കടുത്ത് ജീര്‍ണിച്ച കെട്ടിടത്തിലായിരുന്ന സ്റ്റേഷന്‍ അസൗകര്യം കാരണമാണ് കാളികാവ് പഞ്ചായ്ത്തിലെ അരിമണലിലേക്ക് മാറ്റി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനനമാരംഭിച്ചത്.
പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പടെ ജില്ലയിലെ നാല്‍പതിലേറെ പഞ്ചായത്തുകളുള്‍പ്പെടുന്ന വിപുലമായ പരിധിയാണ് ഫോറസ്റ്റ് സ്റ്റേഷനുള്ളത്. എന്നിട്ടും സ്വന്തം കെട്ടിട സൗകര്യമില്ല. ഇതോടെ എവിടെയും ഉറക്കാതെ വാടകക്കെട്ടിട ത്തില്‍ മാത്രം പ്രവര്‍ത്തിക്കാനണ് സ്റ്റേഷന്റെ വിധി.
സ്വന്തമായി സ്ഥലം ലഭ്യമാക്കി കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യത്തിന് മുറവിളി കൂട്ടിയിട്ടും നടപടയുണ്ടായിട്ടില്ല. വന്യമൃഗ ശല്ല്യവും മാവോയിസ്റ്റ് ഭീഷണിയുമുള്ള കാളികാവിലേക്ക് സ്റ്റേഷന്‍ മാറ്റിയത് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.