ടോള്‍ നല്‍കാന്‍ മടിച്ച് തണുത്തുറഞ്ഞ നദിയിലൂടെ കാര്‍ ഓടിച്ചു

Posted on: January 21, 2014 1:21 pm | Last updated: January 21, 2014 at 3:51 pm

ice...

ബീജിംഗ്:പാലത്തിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ തണുത്തുറഞ്ഞ നദിയിലൂടെ കാര്‍ ഓടിച്ച് ഡ്രൈവറുടെ സാഹസികത. ചൈനയിലെ ഓര്‍ഡോസിലാണ് സംഭവം. ഓര്‍ഡോസിലെ യെല്ലോ നദിക്കു കുറുകെയുള്ള പാലത്തിന് ടോള്‍ കൊടുക്കാന്‍ മടിച്ചാണ് ഡ്രൈവര്‍ കാര്‍ നദിയിലേക്കിറക്കിയത്.

പത്ത് മിനുട്ടുകൊണ്ട് നദി മുറിച്ചുകടക്കാന്‍ ഡ്രൈവര്‍ക്കു സാധിച്ചു. ആദ്യം ആശങ്കയോടെയാണെങ്കിലും പിന്നീട് പേടി കൂടാതെ ഡ്രൈവര്‍ വാഹനം നദിയിലൂടെ ഡ്രൈവ് ചെയ്തു. വാഹനം പോവുന്നതിനിടെ ഐസ് പാളികള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു. ഏകദേശം 50 രൂപയാണ് ടോള്‍ചാര്‍ജ്. ഇത് കാര്‍ ഡ്രൈവര്‍ ‘ലാഭിച്ചു’.